തിരുവനന്തപുരം: ബീഫ് ഉലര്ത്തിയതിന്റെ പാചകക്കൂട്ട് പരിചയപ്പെടുത്തിയ കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ വാക്പോര്. സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടില്‍ നിന്നുള്ള വിശിഷ്ടമായ വിഭവം എന്ന് കുറിച്ചാണ് കേരള ടൂറിസം ബീഫ് ഉലര്ത്തിയതിന്റെ പാചക്കൂട്ട് ട്വീറ്റ് ചെയ്തത്. ഇതേച്ചൊല്ലി നിരവധി പേരാണ് പോസ്റ്റിനടിയില്‍ കമന്റുകളുമായി രംഗത്ത് വന്നത്. തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചുള്ള കമന്റുകളുമായാണ് ഒരു സംഘം പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ബീഫ് കേരളത്തിന്റെ സംസ്കാരം അല്ല, കാലാവസ്ഥ വൃതിയാനത്തിന് കാരണം ബീഫാണ്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് നിരോധിക്കുക, ഇനി കേരളം സന്ദര്‍ശിക്കില്ല, പന്നിയിറച്ചി കൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന്റെ താഴെ വന്നിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് വിമര്‍ശന കമന്റുകളുമായി എത്തിയവരില്‍ ഏറെയും. ബീഫ് ഉലര്ത്തിയതിന്റെ കൂടെ പൊറോട്ടയും കഴിക്കുന്നതിന്റെ സ്വാദ് വിശദമാക്കുന്ന കമന്റുകളും ഒപ്പം വന്നിട്ടുണ്ട്.
Tender chunks of beef, slow-roasted with aromatic spices, coconut pieces, and curry leaves. A recipe for the most classic dish, Beef Ularthiyathu, the stuff of legends, from the land of spices, Kerala: https://t.co/d7dbgWmlBw pic.twitter.com/aI1Y9vEXJm
— Kerala Tourism (@KeralaTourism) January 15, 2020
Post Your Comments