ന്യൂ ഡൽഹി : ഐഎസ്എല്ലിൽ ജീവൻമരണ പോരാട്ടത്തിനായി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൽ എഫ് സി ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായിട്ടാകും ഏറ്റുമുട്ടുക.
The battle for a top-four berth intensifies as @ChennaiyinFC welcome @NEUtdFC to the Marina Arena!
More in our #CFCNEU preview ?#HeroISL #LetsFootballhttps://t.co/ULmh3RxreM
— Indian Super League (@IndSuperLeague) January 16, 2020
പ്ലേ ഓഫ് സാധ്യതകൾക്കായി മികച്ച പ്രകടനം ഇരുടീമുകളും കളിക്കളത്തിൽ കാഴ്ച്ചവെക്കും. 11 മത്സരങ്ങളിൽ 12 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ് സിയും, 10മത്സരങ്ങളിൽ 11 പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇനിയുള്ള മത്സരങ്ങൾ ശരിക്കും നിർണായകമാണ്.
Pongal Paraak at the Marina Arena tonight! ?#CFCNEU #AattamReloaded pic.twitter.com/dtYa780b3r
— Chennaiyin FC ?? (@ChennaiyinFC) January 16, 2020
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഒഡീഷ എഫ്.സി വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദെരാബാദിനെ വീണ്ടും തോൽവിയിലേക്ക് തള്ളിയിട്ടത്. ആദ്യ മിനിറ്റില്‍ മാഴ്സലീഞ്ഞോയുടെ ഗോളില്‍ ലീഡെടുത്ത ഹൈദരാബാദ് ഒഡീഷയെ ഞെട്ടിച്ചെങ്കിലും തുടർന്ന് മികച്ച പോരാട്ടം കാഴ്ച്ചവെക്കാൻ സാധിക്കാതെ ഹൈദരാബാദിന് തോൽവികൾ തുടർക്കഥയായി മാറുകയായിരുന്നു. അരിഡെയ്ന്‍ സന്റാനയുടെ(15,45+4) ഇരട്ടഗോളുകളാണ് ഒഡീഷയ്ക്ക് വിജയം നേടികൊടുത്തത്.
ഈ ജയത്തോടെ 13മത്സരങ്ങളിൽ 21പോയിന്റുമായി ഒഡീഷ നാലാം സ്ഥാനവും പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി. പത്താം മത്സരമാണ് ഹൈദരാബാദ് ഇന്ന് തോറ്റത്. അവസാന സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും തുടരുന്നതിനാൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾ പ്രതിസന്ധിയിലാണ്. ഗോവയും, നിലവിലെ ചാമ്പ്യനായ ബെംഗളൂരുവുമാണ് ഇപ്പോൾ ഒന്നും,രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. ആകെ 12 മത്സരങ്ങളിൽ 24,22 എന്നിങ്ങനെയാണ് യഥാക്രമം പോയിന്റുകൾ.
Post Your Comments