ബാഴ്‌സലോണയുടെ പുതിയ കോച്ചായി ക്വിക്കേ സെറ്റിയന്‍ ചുമതലയേറ്റു. പുറത്താക്കപ്പെട്ട ഏണസ്‌റ്റോ വാല്‍വെര്‍ദേക്ക് പകരമാണ് ക്വിക്കേയുടെ നിയമനം. 2022 വരെയാണ് ക്വിക്കേയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാഴ്‌സലോണ സീസണിനിടെ പരിശീലകനെ മാറ്റുന്നത്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗവില്‍ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യൂവാണ് സെറ്റിയനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഇതുവരെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി ഇതായിരുന്നു പുറത്താക്കപ്പെട്ട ബാഴ്‌സലോണ പരിശീലകന്‍ വാല്‍വെര്‍ദെയ്ക്ക് പറയാനുണ്ടായിരുന്നത്. ബാഴ്‌സലോണയിലെ താരങ്ങള്‍ക്കും ആരാധകര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും വാല്‍വെര്‍ദെ പറഞ്ഞു. എല്ലാവരും തന്നെ മികച്ച നിലയിലാണ് സ്വാഗതം ചെയ്തിരുന്നതെന്നും ഈ ഓര്‍മ്മകള്‍ എന്നും ഉണ്ടാവുമെന്നും പുതുതായി സ്ഥാനമേറ്റ സെറ്റിയന് എല്ലാവിധ ആശംസകളും നേരുന്നതായും ബാഴ്‌സ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും
അദ്ദേഹം പറഞ്ഞു.
രണ്ട് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടും മാനേജ്‌മെന്റിന്റേയും ആരാധകരുടേയും പ്രീതി പിടിച്ചുപറ്റാന്‍ വാല്‍വെര്‍ദെയ്ക്കു സാധിച്ചിരുന്നില്ല.അതിലുപരി അവസാനമായി സൂപ്പര്‍ കോപ്പയില്‍ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടേറ്റ തോല്‍വിയാണ് വാല്‍വെര്‍ദെയെ പുറത്താക്കാന്‍ കാരണമായത്.
Post Your Comments