KeralaLatest NewsNews

പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് എംടി രമേശ്

കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.

പ്രവര്‍ത്തകര്‍ വിളിച്ച ഇത്തരം മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എം ടി രമേശ് പറഞ്ഞു. മുസ്ലിം വോട്ട് കിട്ടാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണ് പിണറായി വിജയനെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ മുസ്ലിങ്ങള്‍ മാത്രമല്ല വോട്ടുള്ള വിഭാഗമെന്നും വേറെയും വിഭാഗങ്ങളുണ്ടെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും എംടി രമേശ് പറഞ്ഞു.

കുറ്റ്യാടിയില്‍ പ്രകടനത്തിനിടെ വിദ്വേഷം നിഞ്ഞ പ്രകോപന മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ പിന്നാലെ നടപടി വേണ്ടെന്നും വികാരത്തള്ളിച്ച മൂലമുള്ള പ്രകടനമാണ് പ്രവര്‍ത്തകര്‍ നടത്തിയതെന്നും എംടി രമേശ് പ്രതികരിച്ചു. എന്നാല്‍ അവര്‍ വിളിച്ച മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എംടി രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button