
തൊടുപുഴ: മൂന്നാറില്‍ വനിതാ കൗണ്‍സലര്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്നു പോലീസ്. കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ എഡ്‌വിന്‍ രാജിനെതിരേ മൂന്നാര്‍ പോലീസ് കേസെടുത്തു.കൗണ്‍സലറുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു കുട്ടി പോലീസിനു മൊഴിനല്‍കി. ഭീഷണിപ്പെടുത്തിയാണു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ എഡ്‌വിന്‍രാജ് പരാതി എഴുതിവാങ്ങിയതെന്നും കുട്ടി പറയുന്നു.
ഇതോടെയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.തോട്ടം മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കുട്ടികളുടെ കൗണ്‍സലറായ പെണ്‍കുട്ടി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസിനു പരാതി ലഭിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പരാതി മൂന്നാര്‍ പോലീസിനു കൈമാറിയത്. സംഭവത്തില്‍ അനേ്വഷണം നടത്തിയ പോലീസ് പരാതി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. ചൈൽഡ് ലൈന്റെ വിശ്വാസ്യത തകർക്കുന്ന കാര്യമാണ് എഡ്വിൻ രാജ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
Post Your Comments