ന്യൂഡൽഹി: ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പ്രതികാര ബുദ്ധിയോടെ മനപ്പൂര്‍വ്വം തോല്‍പിച്ച അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്രാര്‍ അഹമ്മദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചില്ലെന്ന പേരില്‍ അബ്രാര്‍ അഹമ്മദ് 15 മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചത്. പിന്നീട് ഇയാള്‍ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച കാര്യം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. കാരണമില്ലാതെ മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച അധ്യാപകന്‍ സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.സസ്‌പെന്‍ഷന് പുറമേ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.
Dr. Abrar Ahmad, Asstt Professor of @jmiu_official tweeted in public domain as to failing 15 non-muslim students in an exam. This is a serious misconduct inciting communal disharmony under CCS CONDUCT RULES.The university suspends him pending inquiry.@DrRPNishank @HRDMinistry
— Jamia Millia Islamia (Central University) (@jmiu_official) March 25, 2020
അധ്യാപകനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് സര്‍വ്വകലാശാലയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.സിഎഎ, എൻആർസി, എൻപിആർ എന്നിവയ്‌ക്കെതിരെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല ഡിസംബർ മുതൽ പ്രതിഷേധം ഉയർത്തിയിരുന്നു. ഡിസംബർ 15 ന് പ്രതിഷേധം അക്രമാസക്തമാവുകയും ദില്ലി പോലീസ് യൂണിവേഴ്സിറ്റിയിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റി ഗേറ്റുകൾക്ക് പുറത്തുള്ള പ്രതിഷേധം അന്നുമുതൽ വളരെയധികം വർദ്ധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷഹീൻ ബാഗിൽ ഈ പ്രതിഷേധം ആരംഭിച്ചിരുന്നു . കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടർന്ന് ഇത് പോലീസ് തന്നെ ഒഴിപ്പിക്കുകയും ചെയ്തു.
Post Your Comments