കൊൽക്കത്ത : ഇന്ന് നടന്ന എവേ മത്സരത്തില്‍ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ഗോകുലം ശക്തമായ തിരിച്ച് വരവ് നടത്തിയത്.
When GKFC is in Kolkata, you know how it ends! ?
FT: QEB 1-3 GKFC
We climb to the fourth position with this win against @eastbengalfc ?#Malabarians #GKFC #HeroILeague #LeagueForAll #QEBGKFC pic.twitter.com/8UHbDCbPnE
— Gokulam Kerala FC (@GokulamKeralaFC) January 15, 2020
ഹെന്‍റി കിസേക്ക(*21), ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടി ക്രെസ്പിയുടെ സെല്‍ഫ് ഗോള്‍,മാര്‍ക്കസ് ജോസഫ്(*65) എന്നിവരുടെ ഗോളുകളാണ് ഗോകുലത്തെ ജയത്തിലെത്തിച്ചത്. കാസിം ഐഡാര(*27)യാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ നേടിയത്. ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
Explain 'Goal and Assist' ⚽️#Malabarians #GKFC #HeroILeague #LeagueForAll #QEBGKFC pic.twitter.com/o4bnjkK5xE
— Gokulam Kerala FC (@GokulamKeralaFC) January 15, 2020
ഈ മത്സരത്തിലെ വിജയത്തോടെ ആറ് കളികളില്‍ 10 പോയന്റുമായി ഗോകുലം നാലാം സ്ഥാനം സ്വന്തമാക്കി. ആറ് കളികളില്‍ എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്തെത്തി. ഏഴ് കളികളില്‍ 14 പോയന്റുളള മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ സീസണില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോളും രണ്ടുതവണയും ജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു. ആ തോൽവികൾക്ക് പകരംവീട്ടാനും കഴിഞ്ഞ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ ചെന്നൈ എഫ്‌സിയോട് തോറ്റതിന്റെ ക്ഷീണം മാറ്റുവാനും ഗോകുലത്തിന് ഇന്ന് സാധിച്ചു
Post Your Comments