കൊല്‍ക്കത്ത: ഐ ലീഗില്‍ കിരീടം നിലനിര്‍ത്തി ഗോകുലം കേരള എഫ്സി. ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഗോകുലത്തിന്‍റെ കിരീടനേട്ടം. ദേശീയ ചാമ്പ്യന്‍ഷിപ്പ് ഐ ലീഗായി രൂപം മാറിയശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന് സ്വന്തമായി.
ലീഗില്‍ 18 മത്സരങ്ങളില്‍ 43 പോയിന്റുമായാണ് ഗോകുലം ജേതാക്കളായത്. 18 മത്സരങ്ങളില്‍ 37 പോയിന്റുള്ള മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മുഹമ്മദന്‍സിനെതിരായ അവസാന മത്സരത്തില്‍ സമനില നേടിയാലും കിരീടം കൈപ്പിടിയിലെത്തുമായിരുന്ന ഗോകുലം വിജയത്തോടെ തന്നെ കിരീടനേട്ടം ആഘോഷിച്ചു.
Read Also:- പതിവായി കൂണ്‍ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മത്സരത്തിന്റെ രണ്ടാം പകുതിയിലെ 49-ാം മിനിറ്റില്‍ റിഷാദിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍, ഏഴ് മിനിറ്റിനകം മുഹമ്മദന്‍സ് ഗോൾ മടക്കി. മാര്‍ക്കസ് ജോസഫാണ്(57) മുഹമ്മദന്‍സിനായി സമനില ഗോൾ നേടിയത്. 61-ാം മിനിറ്റില്‍ എമില്‍ ബെന്നി മികച്ച മുന്നേറ്റത്തിനൊടുവിൽ തൊടുത്ത ഷോട്ട് മുഹമ്മദന്‍സിന്‍റെ വലതുളച്ചു. സമനില ഗോളിനായി മുഹമ്മദന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോകുലത്തിന്‍റെ പ്രതിരോധം കുലുങ്ങിയില്ല.
Post Your Comments