ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കനത്ത മഴയിലും, മഞ്ഞുവീഴ്ചയിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 84പേർ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധി വീടുകളും തകര്‍ന്നു. റോഡും ഗതാഗത സംവിധാനവും താറുമാറായത് ജനജീവിതത്തെ ദുരിതത്തിലാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി മഴയും, മഞ്ഞുവീഴ്ചയും പാകിസ്ഥാനിൽ നിർത്താതെ തുടരുന്നുവെന്നാണ് റിപ്പോർട്ട്.
Also read : ഭക്ഷണം പോലും നല്‍കാതെ വീട്ടുതടങ്കലില്‍ യുവതിയെയും മക്കളെയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു
പാക്ക് അധീന കാശ്മീരിലെ നീലും താഴ് വരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ മരണപ്പെട്ടുവെന്നാണ് വിവരം. നിരവധി പേരെ കാണാതായി. ഇവിടെ മാത്രം 50 തോളം ഗ്രാമങ്ങളും,45 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായും റിപ്പോർട്ടുകളുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല സ്ഥലങ്ങളിലും എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ബലൂചിസ്ഥാനില്‍ സ്ത്രീകളൂം കുട്ടികളും ഇള്‍പ്പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
Post Your Comments