ലോസ് ആഞ്ചലസ്: അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിൽ നിന്നും തുറന്നുവിട്ട ഇന്ധനം വീണത് സ്കൂൾ ഗ്രൗണ്ടിൽ. 17 വിദ്യാര്‍ഥികള്‍ക്കും ഒന്‍പതു മുതിര്‍ന്നവര്‍ക്കും ശാരിരീക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. അമേരിക്കയിലെ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്.
Also read : അമേരിക്കൻ സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്
പറന്നുയര്‍ന്ന ഉടന്‍ സാങ്കേതികപ്രശനം കണ്ടെത്തിയതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗിനായി അനുമതി തേടുകയും അപകടം ഒഴിവാക്കാൻ ഇന്ധന ടാങ്ക് തുറന്നുവിടുകയുമായിരുന്നു. . അടിയന്തര ഘട്ടങ്ങളില്‍ ഇന്ധനം തുറന്നുവിടാമെന്നും, വിമാന ട്രാഫിക് കണ്ട്രോളര്മാര് സമീപമുള്ള വിവരങ്ങള്‍ നല്‍കണമെന്നുമാണ് നിയമം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments