USALatest NewsNewsInternational

അമേരിക്കൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്

ബാ​ഗ്ദാ​ദ്: അമേരിക്കൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും  ആ​ക്ര​മ​ണം. ഇ​റാ​ക്കി​ല്‍ വ​ട​ക്ക​ന്‍ ബാ​ഗ്ദാ​ദി​ലെ താ​ജി സൈ​നി​ക കേ​ന്ദ്ര​ത്തി​നു സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റോ​ക്ക​റ്റു​ക​ള്‍ പ​തി​ച്ച​ത്. അ​ഞ്ച് ക​ത്യൂ​ഷ റോ​ക്ക​റ്റു​ക​ളാ​ണ് പ​തി​ച്ച​തെ​ന്ന് അ​റ​ബ് മാ​ധ്യ​മ​ങ്ങൾ ചെയ്തത്. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ക്ക് സൈ​ന്യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തോ​ട് ഇറാനോ,വൈ​റ്റ് ഹൗ​സോ പെ​ന്‍റ​ഗ​ണോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

കഴിഞ്ഞ ഞായറാഴ്ച്ചയും അമേരിക്കൻ സൈ​നി​ക കേ​ന്ദ്ര​ത്തിൽ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇറാഖിൽ ബലാദ് സൈനികത്താവളത്തിൽ എട്ടു മിസൈലുകൾ പതിച്ചെന്നും, നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം.

Also read : 800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക്​ തീതുപ്പി താല്‍ അഗ്​നിപര്‍വതം

യുഎസ് വ്യോമാക്രമണത്തിലൂടെ ഇറാന്‍ ഗുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികത്താവളങ്ങള്‍ക്ക് നേരേ നടത്തിയ മിസൈലാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തിയെങ്കിലും അമേരിക്ക അത് തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button