Latest NewsIndiaNews

നിർഭയ കേസ്: പ്രതികളെ 22ന് തൂക്കിലേറ്റില്ല

ന്യൂഡൽഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല. ഇത് സംബന്ധിച്ച വിവരം ഡൽഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ കുറ്റവാളിയെ തൂക്കിക്കൊല്ലാനാവില്ലെന്ന് ദില്ലി പൊലീസിനു വേണ്ടി ഹാജരായ രാജീവ് മെഹ്ര കോടതിയില്‍ പറഞ്ഞു. ദയാഹര്‍ജി തള്ളിയ ശേഷം പ്രതികള്‍ക്ക് പതിനാലു ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നതെന്നും മെഹ്ര ചൂണ്ടിക്കാട്ടി.

ദില്ലി കോടതി പുറപ്പെടുവിച്ച മരണവാറന്റിനെതിരെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയാണ് ദില്ലി ഹൈക്കോടതി പരിഗണിക്കുന്നത്. പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് മുകേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button