ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള ക്രിക്കറ്റ് ഉപദേശക സമിതിയില്‍ മുന്‍താരങ്ങളായ മദന്‍ ലാലും ഗൗതം ഗംഭീറും അംഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇന്ത്യ ലോകകപ്പ് വിജയിച്ച ടീമുകളിലെ അംഗങ്ങളാണ്. 1983ല്‍ ഇന്ത്യ ആദ്യ ലോകകപ്പ് ജയിച്ചപ്പോള്‍ ടീം അംഗമായിരുന്നു മദന്‍ ലാല്‍ അതുപോലെ തന്നെ 2011 ലോകകപ്പ് വിജയിച്ച ടീമിലെ അംഗമാണ് ഗൗതം ഗംഭീര്‍
മൂന്നാമത്തെ അംഗമായി മുംബൈയില്‍ നിന്നുള്ള മുന്‍ വനിതാ ക്രിക്കറ്റര്‍ സുലക്ഷണ നായിക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴത്തെ സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദിന്റെ കാലാവധി അവസാനിക്കാറായി.അതുകൊണ്ട് തന്നെ ഇതോടൊപ്പം പുതിയ അംഗങ്ങളെയും തിരഞ്ഞെടുക്കും.
Post Your Comments