ഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റ് കാന്റീന്‍ പൂര്‍ണമായും സസ്യാഹാരം മാത്രം ലഭിക്കുന്ന തരത്തില്‍ (വെജിറ്റേറിയന്‍) ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കാന്റീന്‍ ചുമതലയുള്ള ഐആര്‍സിടിസിക്ക് പകരം സ്വകാര്യ കമ്പനികള്‍ കാന്റീന്‍ നടത്തിപ്പ് ഏറ്റെടുക്കുമെന്നാണ് വിവരം. പാര്‍ലമെന്റില്‍ ബന്ധപ്പെട്ട സമിതിയുടെ അസാന്നിധ്യത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളയാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ബിക്കനീര്‍വാല, ഹല്‍ദിറാം തുടങ്ങിയ സ്വകാര്യ കമ്പനികളാണ് കാന്റീന്‍ നടത്തിപ്പ് ഏറ്റെടുക്കാന്‍ സാധ്യതയുള്ള കമ്പനികളെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. പാര്‍ലമെന്റ് കാന്റീനിലും അനുബന്ധ ഓഫീസുകളിലും ഐആര്‍സിടിസി തയ്യാറാക്കി വിളമ്പുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. വ്യാപക വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ കരാറുകാരെ തേടുന്നത്. ഐറ്റിഡിസി, ബിക്കനീര്‍വാല, ഹല്‍ദിറാം തുടങ്ങി നിരവധി പേരുകള്‍ പകരം ഉയര്‍ന്നുകേട്ടെങ്കിലും ബിക്കനീര്‍വാലയോ ഹല്‍ദിറാമോ ചുമതലയേറ്റെടുക്കാനാണ് സാധ്യതയെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഈ രണ്ട് കമ്പനികള്‍ക്കും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ പാര്‍ലമെന്റ് കാന്റീന്‍ വെജിറ്റേറിയന്‍ മാത്രമാവാനാണ് സാധ്യത.
Post Your Comments