ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു. ഒരാളെ കാണാതായി. പരുക്കേറ്റ മറ്റൊരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധിസ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗണ്ടര്‍ബാല്‍ ജില്ലയിലെ സോണ്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു മഞ്ഞിടിച്ചിലില്‍ അഞ്ചു പ്രദേശവാസികള്‍ മരിച്ചു. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രപവര്‍ത്തനത്തിലൂടെ നാലുപേരെ നാലുപേരെ രക്ഷിച്ചു. മഞ്ഞിടിച്ചിലില്‍ നിരവധി സൈനികര്‍ അകപ്പെടുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച ബാരാമുള്ള ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ടു പെണ്‍കുട്ടികള്‍ അകപ്പെട്ടിരുന്നു. വടക്കന്‍ കശ്മീരില്‍ രണ്ടു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്.
Post Your Comments