ന്യൂഡൽഹി: നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് തിരുത്തൽ ഹര്‍ജി നൽകിയത്. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എൻ.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ന്യൂഡൽഹി പട്യാല കോടതി കേസിലെ നാല് പ്രതികൾക്കും മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. തിരുത്തൽ ഹര്‍ജിയും തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് അവസാനത്തെ വഴി. 2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരുന്ന ബസിൽ 23 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാൽസംഗത്തിന് ഇരയാക്കുകയും പിന്നീട് പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികൾക്കും വധശിക്ഷ നൽകിയത്.
ALSO READ: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി
അതേസമയം, വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments