തിരുവനന്തപുരം: തന്റെ പഴയ മുതലാളിയെ കണ്ട സന്തോഷം പങ്കുവച്ച് അരുവിക്കര എംഎല്‍എ കെ എസ് ശബരിനാഥന്‍. സ്വകാര്യ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ രത്തന്‍ ടാറ്റക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ച് കെ എസ് ശബരിനാഥന്‍. ബോംബെ ഓഫീസിലെ ബുള്‍ഗാന്‍ താടിക്കാരന്‍ പയ്യനെ കുടുംബസ്ഥനായി കണ്ടതിലുള്ള സന്തോഷം രത്തന്‍ ടാറ്റ പങ്കുവച്ചെന്ന് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പഴയ ഓര്‍മ്മകള്‍ പുതുക്കിയെന്നും ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
MBA പഠനത്തിനു ശേഷം ഞാൻ 2008 മുതൽ ജോലി ചെയ്തത് ടാറ്റാ ഗ്രൂപ്പിലാണ്.അതിൽ ഏകദേശം നാലു വർഷം ടാറ്റയുടെ ഹെഡ് ഓഫീസായ ബോംബെ ഹൗസിൽ. ഈ കാലയളവിൽ ഒരു പ്രധാനപെട്ട ചുമതല ടാറ്റാ ട്രസ്റ്റ് ചെയർമാൻ ശ്രീ രത്തൻ ടാറ്റയുടെ ഓഫീസിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതായിരുന്നു. അപ്പോഴാണ് ആകസ്മികമായി 2015ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത്.
MLAയായതിനുശേഷം ടാറ്റയിലെ പഴയ സഹപ്രവർത്തകരുമായി ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ചെയർമാനെ നേരിട്ട് വീണ്ടും കാണുവാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയിരിക്കെയാണ് ഒരു സ്വകാര്യ സന്ദർശനത്തിനായി ശ്രീ രത്തൻ ടാറ്റ തിരുവനന്തപുരത്ത് എത്തിയത്.
എയർപോർട്ടിൽ നിന്ന് അദ്ദേഹത്തെ യാത്ര അയക്കാൻ കുടുംബസമേതം പോയി, പഴയ ഓർമ്മകൾ പുതുക്കി.
ബോംബെ ഓഫീസിലെ ബുൾഗാൻ താടിക്കാരൻ പയ്യനെ കുടുംബസ്ഥനായി കണ്ടതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. എയർപോർട്ടിൽ പോയി ടാറ്റ കൊടുത്തതിന്റെ ത്രില്ലിൽ മൽഹാറും.
https://www.facebook.com/SabarinadhanKS/posts/1227162280808558
Post Your Comments