Latest NewsIndiaNews

സ്വാഗതം എയർ ഇന്ത്യ: എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ

പഴയ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള അവസരമാണ് ഇപ്പോൾ ടാറ്റയ്‌ക്ക് ലഭിച്ചിരിക്കുന്നത്

ഡൽഹി: എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ. എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി പുനഃനിർമിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും എയർ ഇന്ത്യ വിമാനത്തിന്റെ മുൻകാല ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജെആർഡി ടാറ്റയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനി എന്ന ആദരവ് നേടിയിരുന്നുവെന്നും പഴയ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള അവസരമാണ് ഇപ്പോൾ ടാറ്റയ്‌ക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെആർഡി ടാറ്റ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് വലിയ സന്തോഷമായേനെ എന്നും രത്തൻ ടാറ്റ പറഞ്ഞു.

കമ്പനികളുടെ സ്വകാര്യവത്ക്കരണം നടത്താൻ തീരുമാനിച്ചുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിന് നന്ദിയറിയിക്കുന്നതായും രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button