തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കും ഇടത് നേതാക്കന്മാർക്കും നേരെ പ്രതിഷേധം നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ശബരിനാഥനെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്തിനുള്ളിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം ഉയർത്തിയ സംഭവത്തിന്റെ മാസ്റ്റർ ബ്രെയിൻ ശബരിനാഥ് ആണെന്നും പോലീസ് പറയുന്നു. ശബരിനാഥ് അണികളുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. ജാമ്യം ലഭിച്ച ശേഷം സോഷ്യൽ മീഡിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് ശബരിനാഥൻ.
പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണെന്നും സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഡാലോചനയുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ വെറും ഭീരുക്കളാണെന്നും ശബരിനാഥ് കുറിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം,
പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണ്..
ജനവിരുദ്ധ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ തകർക്കാനാകില്ല..
സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഡാലോചനയുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ വെറും ഭീരുക്കളാണ്..
സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾ യൂത്ത് കോൺഗ്രസ് സധൈര്യം തുടരും.
ഒപ്പം നിന്ന സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഹൃദയാഭിവാദ്യങ്ങൾ..
ശബരി.
Post Your Comments