ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരായ പ്രതിഷേധങ്ങളിൽ നിലപാട് മാറ്റി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം എല്ലാവര്‍ക്കും ഒരു സന്ദേശമായിരുന്നു, എന്നാല്‍ അതിന് ശേഷം സ്ഥിതി മാറി. സര്‍ക്കാറുമായുള്ള പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം യോജിച്ച സമരത്തിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. മറിച്ചുള്ള പ്രചാരണത്തില്‍നിന്ന് സിപിഎം പിന്‍മാറണം. എന്നാല്‍ യോജിച്ച സമരത്തിന് ശേഷം എല്‍ഡിഎഫ് ഏകപക്ഷീയമായ സമരവുമായി മുന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ എല്ലാസമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments