കൊച്ചി: മുത്തൂറ്റ് ചര്‍ച്ച പരാജയം. മുത്തൂറ്റ് ഫൈനാന്‍സില്‍ ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് നിലപാടെടുത്തതോടെ മരം ശക്തമായി തുടരുമെന്ന് സിഐടിയുവും വ്യക്തമാക്കി. സമവായശ്രമം അവസാനിപ്പിക്കില്ലെന്നും ഈ മാസം ഇരുപതാം തീയതി വീണ്ടും ചര്‍ച്ച നടത്തുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.
Read Also : മുത്തൂറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയുടെ വിവരങ്ങൾ പുറത്ത്
മാനേജ്‌മെന്റ് ബോര്‍ഡ് ആലോചിച്ചെടുത്ത തീരുമാനമായതിനാല്‍ പിരിച്ചുവിട്ട തൊഴിലാളികളില്‍ ആരെയും തിരിച്ചെടുക്കാനാകില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കിയത്. സിഐടിയു പറയുന്നത് പോലെ തീരുമാനങ്ങളെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയില്ല. സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നും ഡിജിഎം ബാബു ജോണ്‍ മലയില്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം, മാനേജ്‌മെന്റ് പിടിവാശി കാണിക്കുകയാണെന്നാണ് സിഐടിയു ആരോപിച്ചു. സമരം അവസാനിപ്പിക്കാമെന്നും, ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ ആദ്യത്തെ സമവായ ചര്‍ച്ചയില്‍ തീരുമാനമായതാണ്. എന്നാല്‍ പ്രകോപനം തുടര്‍ന്ന മാനേജ്‌മെന്റ് സമരം ചെയ്ത തൊഴിലാളി നേതാക്കളെയെല്ലാം പ്രതികാരനടപടിയുടെ ഭാഗമായി പിരിച്ചുവിടുകയാണുണ്ടായതെന്ന് സിഐടിയു ആരോപിച്ചു. .
Post Your Comments