Latest NewsKeralaNews

മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ വിദ്യാര്‍ഥിയുടെ കരണത്തടിക്കുന്ന പിതാവ്; അധ്യാപികയുടെയും സ്‌കൂള്‍ അധികൃതരുടെയും മുന്നിൽ നടന്ന സംഭവം വിവാദമാകുന്നു

അധ്യാപികയുടെ മുന്നില്‍ വെച്ച്‌ മകനെ മര്‍ദ്ദിച്ച ഒരു പിതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ വിദ്യാര്‍ഥിയുടെ കരണം നോക്കി അടിക്കുന്ന പിതാവിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധം രോഷം അണപൊട്ടിയത്. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയര്‍ത്തു സംസാരിക്കുന്ന അച്ഛനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പലവട്ടം മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാള്‍ ടീച്ചറോട് ചൂടാകുന്നുണ്ട്.

Read also: കാട്ടുതീയെ ഇനി ഈ മിടുക്കന്മാർ നേരിടും, ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയർ റസ്പോണ്ടർ വാഹനങ്ങൾ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്

നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്. പ്രിന്‍സിപ്പലിനെ വിളി എന്നുമൊക്കെ പിതാവ് പറയുന്നത് കേട്ട് കുട്ടി പേടിച്ച് നിൽക്കുന്നുണ്ട്. ഒടുവില്‍ ടീച്ചര്‍ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാള്‍ കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇയാൾക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button