കാസര്‍ഗോഡ്: ജില്ലയിലെ കോളിയടുക്കത്ത് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു. കോളിയടുക്കം സ്വദേശി മൈമുനയാണ് ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെതിരെ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.
തലയ്ക്കിട്ട് അടിക്കാനാണ് ലക്ഷ്യം വച്ചതെങ്കിലും കൈകൊണ്ട് തടുത്തതോടെ കൈയില്‍ അടിക്കുകയായിരുന്നു. വിറകിനു ഉപയോഗിക്കുന്ന തടിച്ച കമ്പുകൊണ്ടാണ് തല്ലിയത്. വീണ്ടും മറ്റൊരു കമ്പെടുക്കാന്‍ പോയപ്പോള്‍ താന്‍ ഒളിച്ചിരുന്നെന്നും മൈമുന പറഞ്ഞു.
Read Also : കേരള പോലീസ്: ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു
മുമ്പും നിരവധി തവണ ഭര്‍ത്താവ് ആക്രമിച്ചിട്ടുണ്ടെന്നും മൈമുന പരാതിയിൽ പറയുന്നു. അഞ്ചര വര്‍ഷമായി മർദ്ദനം തുടങ്ങിയിട്ട്. നിരന്തരം മര്‍ദ്ദിക്കാറുണ്ട്. ഒരു മാസം മുമ്പ് ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ഇതേക്കുറിച്ച് മറ്റാരോടും പറയാതെ ഉള്ളിലൊതുക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
സ്ത്രീധനതുക കുറഞ്ഞുപോയെന്നും, അമ്മയോടും സഹോദരനോടും സ്വര്‍ണം വാങ്ങിയിട്ടു വരാനാവശ്യപ്പെട്ടുമാണ് മര്‍ദ്ദിക്കുന്നത്. ഭയം മൂലം രാത്രിയില്‍ ഉറങ്ങാറില്ല. തന്നെ കൊല്ലുമോ എന്നു പോലും ഭയക്കുന്നുണ്ടെന്നും മൈമുന പറയുന്നു. കുട്ടികളെ കരുതിയാണ് മര്‍ദ്ദന വിവരം പുറത്തുപറയാതിരുന്നതെന്നും ഇവര്‍ പറഞ്ഞു.
Post Your Comments