Latest NewsNewsIndia

വളര്‍ത്തു പട്ടിയെ നായ എന്നു വിളിച്ച അയല്‍വാസികളെ പൊതിരെ തല്ലി യുവാവ്

ഗുരുഗ്രാം: വളര്‍ത്തു നായയെ പേര് വിളിക്കാതെ നായ എന്ന് അഭിസംബോധന ചെയ്യുന്നത് മിക്ക ഉടമസ്ഥര്‍ക്കും ഇഷ്ടപ്പെടില്ല. അത്തരത്തിലൊരു സംഭവവമാണ് ഗുരുഗ്രാമിലെ സൈബര്‍സിറ്റിയില്‍ നടന്നത്. ‘ടോമി’ എന്നു പേരുള്ള തന്റെ വളര്‍ത്തു പട്ടിയെ നായ എന്ന് വിളിച്ചതില്‍ രോഷാകുലനായ ഉടമസ്ഥന്‍ അയല്‍വാസികളെ തല്ലി ചതച്ച് യുവാവ്.

ജ്യോതി പാര്‍ക്കിലെ താമസക്കാരനായ സുധീര്‍ എന്നയാളെയാണ് നായയുടെ ഉടമസ്ഥന്‍ ആക്രമിച്ചത്. നായയുടെ അക്രമസ്വഭാവം ചോദ്യം ചെയ്ത അയല്‍ക്കാര്‍ വളര്‍ത്തു പട്ടിയെ ചങ്ങലക്കിടാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കുട്ടികള്‍ക്ക് നേരെ കുരച്ചു കൊണ്ട് കടിക്കാന്‍ ഓടുന്നുവെന്നായിരുന്നു അയല്‍വാസികളുടെ പരാതി. ഇതോടെ സുധീറും അയല്‍വാസികളും ഉടമസ്ഥനും വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ സുധീര്‍ ടോമിയെ നായ എന്നു വിളിച്ചു. ഇതോടെ ഉടമയുടെ ക്ഷമ നശിച്ചു. വടികൊണ്ട് ഇയാള്‍ അയല്‍വാസികളെ പൊതിരെ തല്ലുന്നത് വീഡിയോയില്‍ വ്യക്തമാണ്.

READ MORE: അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണം, അഴിമതി കാട്ടിയാൽ തൽക്ഷണം പുറത്ത് ; മുഖ്യമന്ത്രി സ്റ്റാലിന്‍

മര്‍ദനത്തില്‍ അയല്‍വീട്ടിലെ സ്ത്രീകളും കുട്ടികളും അടക്കം ആറ് പേര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അയല്‍വാസികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ തന്റെ നായയുടെ പേര് ടോമിയാണെന്നും അങ്ങിനെ വിളിക്കണമെന്നും പറഞ്ഞ് സുധീറിന് മേല്‍ തട്ടിക്കയറുകയായിരുന്നു. കുടുംബത്തിലുള്ള മറ്റുള്ളവരും വഴക്കില്‍ ഇടപെട്ടതോടെ കൂട്ടത്തല്ലായി മാറി.

സുധീറിനെയും കുടുംബത്തിനെയും കമ്പിയും വടിയുമായാണ് നായ ഉടമ ആക്രമിച്ചത്. അയല്‍വാസിക്കെതിരെ സുധീറും കുടുംബവും പോലീസ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നു. മുമ്പും ഗുരുഗ്രാമില്‍ നായ്കളെ ചൊല്ലി സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

READ MORE: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button