തൃശൂര്‍: വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കെടുത്തതിന് അമ്മയെ തല്ലി എല്ലൊടിച്ച മകൻ പൊലീസ് പിടിയിൽ. തൃശൂര്‍ അന്തിക്കാട് സ്വദേശി സുദീഷാണ് വിഷുക്കണിയുടെ പേരിൽ അമ്മയെ തല്ലി എല്ലൊടിച്ചത്.
Read Also : യുവാക്കള്‍ വെറും വയറുമായി രാജ്യത്ത് അലഞ്ഞുതിരിയുകയാണ്, കേന്ദ്രം പറഞ്ഞ പണമെവിടെ? വരുണ്‍ഗാന്ധി
വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയ്യിന്റെ എല്ല് പൊട്ടി. പരിക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments