ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടരുന്ന ലിവര്‍പൂളിനോടും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോടും അസൂയ ഇല്ലെന്ന് ടോട്ടന്‍ഹാം പരിശീലകന്‍ ജോസെ മൗറിഞ്ഞ്യോ. കഴിഞ്ഞ ദിവസം ലിവര്‍പൂളിനോട് മൗറിഞ്ഞ്യോയുടെ ടോട്ടന്‍ഹാം തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് മൗറിഞ്ഞ്യോയുടെ ഈ പ്രസ്താവന. മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും അവരുടെ പകരക്കാരുടെ ബെഞ്ചില്‍ പോലും മികച്ച താരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ താന്‍ അതുകണ്ട് അസൂയ പെടുന്നില്ലെന്നും മൗറിഞ്ഞ്യോ പറഞ്ഞു.
ടോട്ടന്‍ഹാമില്‍ ഇപ്പൊ മാറ്റങ്ങളുടെ സമയമാണെന്നും മൗറിഞ്ഞ്യോ കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയ പോര്‍ട്ടോ ടീമിനോട് ടോട്ടന്‍ഹാമിനെ അദ്ദേഹം ഉപമിക്കുകയും ചെയ്തു. മൗറിഞ്ഞ്യോ പരിശീലകനായപ്പോളായിരുന്നു പോര്‍ട്ടോ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയത്. രണ്ട് തവണ മാത്രമാണ് അദ്ദേഹം സീസണില്‍ മധ്യത്തില്‍ ഒരു ടീമിനെ പരിശീലിപ്പിക്കാന്‍ ഇറങ്ങിയത്. ആദ്യത്തേത് പോര്‍ട്ടോയിലും രണ്ടാമത്തേത് ടോട്ടന്‍ഹാമിലുമായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയിലും ലിവര്‍പൂളിലും ഉള്ളതുപോലെയുള്ള പദ്ധതികള്‍ അല്ല ടോട്ടന്‍ഹാമില്‍ ഉള്ളതെന്നും മൗറിഞ്ഞ്യോ പറഞ്ഞു.
Post Your Comments