ന്യൂഡല്‍ഹി: മനോജ് തിവാരിയുടെ വീഡിയോ പ്രചാരണത്തിനായി ഉപയോഗിച്ചതിന് ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇലക്ഷന്‍ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്രിവാള്‍ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. ലഗേ രഹോ കെജ്രിവാള്‍ ഗാനം വളരെ നല്ലതായതിനാല്‍ തിവാരി വരെ നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആം ആദ്മി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കു വെച്ചത്.
അനുവാദം കൂടാതെ തന്റെ വീഡിയേ ആം ആദ്മിക്ക് ആരാണ് കൊടുത്തതെന്ന് ചോദിച്ച മനോജ് തിവാരി തന്നെയാണ് പരാതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ മുന്‍പില്‍ എത്തിയത്.
https://twitter.com/AamAadmiParty/status/1216020453493338112
Post Your Comments