Jobs & VacanciesLatest NewsNews

ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

രണ്ട് വിജ്ഞാപനങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസ്. വിവിധ വകുപ്പുകളിലെ ജൂനിയര്‍ ക്ലാര്‍ക്ക്-254, വെറ്ററിനറി ലൈവ്‌സ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍-78, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) -46, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-38, അക്കൗണ്ടന്റ്-18, ലാബ് അസിസ്റ്റന്റ് (ബയോളജി)-10 എന്നി തസ്‌തികകളിലും വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്‌സ്, ഫിസിക്‌സ്, സംസ്‌കൃതം, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ അധ്യാപക (പി.ജി.ടീച്ചര്‍), എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ തസ്തികയിലുമാണ് അവസരം.

Also read  : വിവിധ തസ്തികകളിലേക്ക്‌ തൊഴിലവസരം

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവിധ വകുപ്പുകളില്‍ 536, വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ അധ്യാപകര്‍ 394, എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍- 316 എന്നിങ്ങനെ ആകെ 1246 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കു സന്ദർശിക്കുക : http://dsssb.delhi.gov.in/home/Delhi-Subordinate-Services-Selection-Board

വിവിധ വകുപ്പുകളിലേക്കു അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6

ആദ്ധ്യാപകർ, എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി : ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button