എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് അസിസ്റ്റന്‍റ് ബിസിനസ്സ് മാനേജര്‍, ജൂനിയര്‍ സിസ്റ്റം എഞ്ചിനീയര്‍, സീനിയര്‍ എച്ച്. ആര്‍ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ്, അസിസ്റ്റന്‍റ്, ബിസിനസ്സ് എക്സിക്യുട്ടീവ്, കളക്ഷന്‍ എക്സിക്ക്യുട്ടീവ്,മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്, ടെലി കോളര്‍, സ്റ്റുഡന്‍റ് കൌണ്‍സിലര്‍, ഫ്രണ്ട് ഓഫീസ് എക്സിക്ക്യുട്ടീവ്, അസ്സോസ്സിയേറ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് 17/01/2020 ല്‍ അഭിമുഖം നടത്തപ്പെടുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ,
ബി.ടെക്ക്(ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്ക്സ് &കമ്മ്യൂണിക്കേഷന്‍),എം.സി.എ, എം.ബി.എ, എം.കോം, എം.ബി.എ(എച്ച്.ആര്‍), പ്രായം : 18-35. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 17/01/2020 രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Post Your Comments