കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് പറയാന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ ചില പൊലിസുകാര്‍ക്കാണ്. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം തടഞ്ഞ ഏലത്തൂര്‍ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.എം ജില്ലാ നേതൃത്വമാണ് രംഗത്തെത്തിയത്.കോഴിക്കോട് ബീച്ചില്‍ നടന്ന ഭരണഘടന സംരക്ഷണ റാലിയുടെ പ്രചാരണവാഹനം എലത്തൂര്‍ പൊലിസ് അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പരാതി.
എലത്തൂര്‍ എസ്.ഐ ജയപ്രസാദിനും മറ്റൊരു പൊലിസുകാരനെതിരെയുമാണ് ആരോപണം. പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പൊലിസുകാരന്‍ ചോദിച്ചതായി സി.പി.എം ആരോപിക്കുന്നു. അനൗസ്‌മെന്‍റ് വാഹനം കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്‌ത ഏലത്തൂര്‍ പൊലീസ് ഓഫീസര്‍ക്കും പൊലീസുകാരനുമെതിരെ ഉടനെ നടപടിയെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.വിഷയത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അറിയിച്ചു.
ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ച വൈകിട്ടാണ് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ റാലി നടന്നത്. ഇതിനു മുന്നോടിയായി പ്രചാരണം നടത്തിയിരുന്ന വാഹനം പൊലിസ് തടഞ്ഞുവച്ചെന്നാണ് ആരോപണം. പ്രചാരണം നടത്താനുള്ള അനുമതി അടക്കം വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് തടഞ്ഞത്. ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത പൊലിസുകാര്‍ കടുത്ത നിയമലംഘനമാണ് നടത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാറിന്റെ നയങ്ങള്‍ക്കും സര്‍വിസ് ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അമിത ശബ്ദത്തില്‍ പ്രചാരണം നടത്തിയ വാഹനം പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രിയെ അവഹേളിച്ചിട്ടില്ലെന്നുമാണ് എസ്.ഐ ജയപ്രസാദിന്റെ വിശദീകരണം. സാധാരണ നിലയിലുള്ള പരിശോധന മാത്രമാണ് നടത്തിയതെന്നും വാഹനം ഉടന്‍ വിട്ടയച്ചെന്നും എസ്.ഐ കൂട്ടിച്ചേര്‍ത്തു.
Post Your Comments