ഹോട്ടല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഒയോ റൂംസില്‍ പ്രതിസന്ധിയെന്ന് സൂചന. ഇന്ത്യയിലും ചൈനയിലുമായി ആയിരക്കണക്കിന് ജീവനക്കാരെ ഓയോ റൂംസ് പുറത്താക്കുന്നതായാണ് റിപ്പോർട്ട്. ചൈനയിലെ 12000 ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയും ഇന്ത്യയിലെ 12000 ജീവനക്കാരില്‍ 12 ശതമാനം പേരെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് നിഗമനം.
ഗുരുഗ്രാം ആസ്ഥാനമായ ഓയോ റൂം ശൃഖലയ്ക്ക് ചൈനയില്‍ 26 നഗരങ്ങളിലായി 11,000ഓളം ഹോട്ടല്‍ റൂമുകളാണുള്ളത്. ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ ബിസാം കട്ടക്ക് സ്വദേശിയായ റിതേഷ് അഗര്‍വാളാണ് ഓയോ റൂംസിന്റെ സിഇഒ. ചില വ്യക്തികള്‍ക്ക് പ്രകടനം മെച്ചപ്പെടുത്തല്‍ അവസരം നല്‍കുന്നുണ്ടെന്നും അതിന് ശേഷം മാത്രമേ പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടപടികൾ ഉണ്ടായിരിക്കുന്നത്.
Post Your Comments