താനെ: മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെ. മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എമാരില്‍ ഭൂരിഭാഗവും അസംതൃപ്തരാണെന്നും അദ്ദേഹം പറയുകയുണ്ടായി. 56-ല്‍ 35 എംഎല്‍എമാരും അസംതൃപ്തരാണെന്നാണ് എംപിയുടെ വാദം.
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ മോശം പ്രകടനമാണു കാഴ്ചവയ്ക്കുന്നത്.കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്നും എന്ന് ഇതു നടപ്പില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും റാണെ ചൂണ്ടിക്കാട്ടി. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) യുമായി ബിജെപി കൂട്ടുകെട്ടുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ബിജെപി അധ്യക്ഷനാണ് അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments