
മുംബൈ: ശിവസേനയില്‍ 39 വര്‍ഷം പ്രവര്‍ത്തിച്ച തനിക്കു പലതുമറിയാമെന്നും ഒന്നൊന്നായി പുറത്തുവിടുമെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുമായി വൈരം മുറുകുന്നതിനിടെയാണു റാണെയുടെ ഭീഷണി.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം മറന്ന ഉദ്ധവിന്റെ മുഖത്തടിക്കേണ്ടതായിരുന്നു എന്ന പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് കഴിഞ്ഞ ദിവസം റാണെയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ജാമ്യത്തിലിറങ്ങി ബി.ജെ.പിയുടെ ജന ആശിര്‍വാദ് യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണു ശിവസേനയ്‌ക്കതിരേ റാണെ താക്കീത് നൽകിയത്. സ്വന്തം സഹോദരന്റെ ഭാര്യക്കു മേല്‍ ആസിഡൊഴിക്കാന്‍ ആവശ്യപ്പെട്ട ആളെ തനിക്കറിയാമെന്നു പറഞ്ഞ അദ്ദേഹം അക്കാര്യം വ്യക്‌തമാക്കാന്‍ തയാറായില്ല.
കഴിഞ്ഞ ദിവസം ശിവസേനാ പ്രവര്‍ത്തകനായ വരുണ്‍ സര്‍ദേശായി തന്റെ വസതിയിലെത്തി ഭീഷണി മുഴക്കിയെന്നു റാണെ പറഞ്ഞു. ഇനിയൊരിക്കല്‍ക്കൂടി അങ്ങനെ വന്നാല്‍ വരുണ്‍ മടങ്ങിപ്പോകില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ റാണെ പറഞ്ഞു.
Post Your Comments