ചെന്നൈ: തമിഴ്നാട്ടില്‍ 10ാം ക്ലാസ് പാഠ പുസ്തകത്തില്‍ ആര്‍എസ്എസിനെ മുസ്ലീം വിരോധികളായി ചിത്രീകരിച്ചുകൊണ്ടുള്ള പാഠഭാഗങ്ങള്‍ നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകത്തിലെ 2ാം ഭാഗത്തിലാണ് ആര്‍എസ്എസിനെതിരെ വ്യാജമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ-പാകിസ്താന് വിഭജനത്തിന് ആര്‍എസ്എസിന്റെ ഇടപെടലാണ് കാരണമായതെന്നും സ്വാതന്ത്ര്യത്തിന് മുന്‍പും രാഷ്ട്രീയ സ്വയം സേവക സംഘം കലാപങ്ങള്‍ സൃഷിച്ചിട്ടുണ്ടെന്നുമാണ് ടെക്സ്റ്റ് ബുക്കിലെ പരാമര്‍ശം.ഹിന്ദു മഹാസഭയും ആര്‍എസ്എസും ചേര്‍ന്ന് സ്വാതന്ത്ര്യത്തിന് മുന്‍പ് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് വധിക്കുകയും കലാപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിനെതിരെ ആര്‍എസ്എസ് നേതാവ് ചന്ദ്രശേഖരന് നല്കിയ പരാതിയിലാണ് വ്യാജമായി കെട്ടിച്ചമച്ച ഇത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി ഉത്തരവിട്ടത്.
വ്യാജ റിപ്പോർട്ടിംഗ് : രാജ് ദീപ് സർദേശായി മാപ്പ് പറഞ്ഞതോടെ കോടതി കുറ്റവിമുക്തനാക്കി
തമിഴ്നാട് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി, സ്കൂള്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍, ടെക്സ്റ്റ് ബുക്ക് & എജ്യൂക്കേഷണല്‍ സര്‍വീസ് കോര്പ്പറേഷന് എംഡി, എസ്ഇആര്‍ടി എന്നിവരെ പ്രതിയാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. പാഠഭാഗങ്ങള്‍ അടിയന്തരമായി നീക്കിയില്ലെങ്കില്‍ നടപടി കൈക്കൊള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments