Latest NewsUSANewsInternational

ലൈംഗികാതിക്രമങ്ങളില്‍ ഒന്നാംസ്ഥാനത്ത് ഈ സര്‍വകലാശാലകള്‍

ന്യൂയോര്‍ക്ക്: പുതിയ സംസ്ഥാന ഡാറ്റ പ്രകാരം, ന്യൂയോര്‍ക്കിലെ കോളേജുകളില്‍ 2018 ല്‍ ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികള്‍ ലഭിച്ചിട്ടുള്ളതായി കാണിക്കുന്നു. അതില്‍ കോര്‍ണലും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയും പട്ടികയില്‍ ഒന്നാമതാണ്.

അപ്സ്റ്റേറ്റ് ഐവി ലീഗ് സ്കൂളില്‍ 25,000 വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ 282 പരാതികളാണുള്ളത്. 52,000 വിദ്യാര്‍ത്ഥികളുള്ള ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി (എന്‍‌വൈ‌യു) യില്‍ 173 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പുതിയ ‘ഇനഫ് ഈസ് ഇനഫ്’ നിയമപ്രകാരം എല്ലാ സ്കൂള്‍/കോളേജുകളിലും നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ട്.

ലൈംഗിക ചൂഷണം, പതുങ്ങി പിന്തുടരല്‍, ഗാര്‍ഹിക അല്ലെങ്കില്‍ ഡേറ്റിംഗ് അക്രമം എന്നിവ ആരോപിക്കപ്പെട്ട 66 വിദ്യാര്‍ത്ഥികളെ മാത്രമാണ് സംസ്ഥാനത്തൊട്ടാകെ കോളേജുകളില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ രണ്ട് പേര്‍ കോര്‍ണലില്‍ നിന്നും ഒരാള്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നുന്നുമാണ്.

പൊതുവേ, സര്‍ക്കാര്‍ കോളേജുകളായ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് (CUNY), സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് (SUNY) എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, സംസ്ഥാനത്തെ സ്വകാര്യ കോളേജുകളേക്കാള്‍ അച്ചടക്ക നടപടികളില്‍ അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് കണ്ടെത്തി.

കുറ്റാരോപിതനായ ഒരു വിദ്യാര്‍ത്ഥിക്ക് അഭിഭാഷകന്റെ സഹായത്താല്‍ ഒരുപക്ഷെ കുറഞ്ഞ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രൂക്ക്‌ലിന്‍ കോളേജ് ചരിത്ര വിഭാഗം പ്രൊഫസര്‍ കെ സി ജോണ്‍സണ്‍ പറഞ്ഞു.

‘ഉന്നത സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊളംബിയാസ്, കോര്‍നെല്‍സ്, എന്‍‌വൈയു എന്നിവര്‍ക്ക് സുനി അല്ലെങ്കില്‍ കുനി വിദ്യാര്‍ത്ഥികളേക്കാള്‍ നിയമപരമായ ഉപദേശങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്,’ ജോണ്‍സണ്‍ പറഞ്ഞു.

കഴിഞ്ഞ മാസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഡാറ്റ, ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കോളേജുകളെ നിര്‍ബന്ധിതമാക്കുന്ന ‘2015 ഇനഫ് ഈസ് ഇനഫ്’ നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരപ്പെടുത്തുന്നുണ്ട്. എന്നാല്‍ ചില കോളേജുകള്‍ ഈ നിയമം ലാഘവത്തോടെ എടുക്കുകയും റിപ്പോര്‍ട്ടിംഗ് മന്ദഗതിയിലാക്കുകയും ചെയ്തു. 2017 സെപ്റ്റംബറിലെ സംസ്ഥാന റിപ്പോര്‍ട്ടില്‍ 29 സ്കൂളുകള്‍ ഇപ്പോഴും നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

2019 ല്‍ രേഖപ്പെടുത്തിയ 3,908 പരാതികള്‍ ഒരു വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരെയോ ഒരു കോളേജ് ജീവനക്കാരനെതിരെയോ അതുമല്ലെങ്കില്‍ ഒരു അജ്ഞാത മൂന്നാം കക്ഷിക്കെതിരെയോ ആയിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

ന്യൂയോര്‍ക്ക് സിറ്റി സ്വകാര്യ കോളേജുകളില്‍ 59 പരാതികള്‍ ഫോര്‍ഡാം സര്‍വകലാശാലയിലും 58 സെന്‍റ് ജോണ്‍സിലും 54 ജൂലിയാര്‍ഡ് സ്കൂളിലും 36 ന്യൂ സ്കൂളിലുമാണ്.

സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് കാമ്പസുകളില്‍, മാന്‍‌ഹാട്ടന്‍, ക്വീന്‍സ്ബറോ കമ്മ്യൂണിറ്റി കോളേജുകളില്‍ 27 പരാതികള്‍ വീതമുണ്ട്.

2018ല്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക ചൂഷണവും മയക്കുമരുന്ന് ഉപയോഗവും കൂടുതലാണെന്ന ആരോപണം നേരിട്ട് വിവാദങ്ങളില്‍ പെട്ട കുനിയുടെ ജോണ്‍ ജെയ് കോളേജില്‍ 16 പരാതികളുണ്ട്.

ബ്രൂക്‌ലിന്‍ കോളേജില്‍ സ്വഭാവ ദൂഷ്യത്തിന് പിടിയിലായ 59 വിദ്യാര്‍ത്ഥികളില്‍ 15 പേരെ കോളേജില്‍ നിന്ന് പുറത്താക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അത് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. എന്നാല്‍, കോളജില്‍ ഇല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ ഈ നമ്പറുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് കോളേജ് വക്താവ് പറഞ്ഞു. 19 പരാതികളാണ് ലഭിച്ചതെന്നും അല്ലാതെ പുറത്താക്കലുകളുണ്ടായിട്ടില്ലെന്നും വക്താവ് പറഞ്ഞു.

ലൈംഗിക അതിക്രമങ്ങള്‍ അതിജീവിച്ചവരെ സഹായിക്കുന്നതിനും, സംഭവങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കുന്നതിനും,ലൈംഗിക ദുരുപയോഗം കുറയ്ക്കുന്നതിനും എന്‍‌.വൈ.യു.വിന് ശക്തമായ സം‌വിധാനങ്ങളുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ സര്‍വേയില്‍, ഏകദേശം 90 ശതമാനം വിദ്യാര്‍ത്ഥികളും എന്‍‌വൈയു ലൈംഗിക ദുരുപയോഗം വളരെ ഗൗരവമായി കാണുന്നുവെന്നും, അവരുടെ പരാതികള്‍ അതിന്റേതായ പ്രാധാന്യത്തോടെയും ന്യായമായും പ്രതികരിക്കുന്നുണ്ടെന്നും, മാന്യതയോടും ആദരവോടും കൂടി പെരുമാറുന്നുണ്ടെന്നും പറഞ്ഞതായി വക്താവ് ജോണ്‍ ബെക്ക്മാന്‍ ചൂണ്ടിക്കാട്ടി.

‘വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും ലൈംഗിക അല്ലെങ്കില്‍ അനുബന്ധ പ്രവര്‍ത്തികള്‍ അനുഭവിച്ചതോ സാക്ഷ്യം വഹിച്ചതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ വിഭവങ്ങള്‍ വിപുലീകരിക്കുന്നതിനായുള്ള സര്‍വ്വകലാശാലയുടെ ശ്രമം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഈ ശ്രമങ്ങള്‍ ഞങ്ങളുടെ കാമ്പസിലെ ഉയര്‍ന്ന തലത്തിലുള്ള റിപ്പോര്‍ട്ടിംഗിന് വളരെയധികം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’, കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ ടൈറ്റില്‍ ഒന്‍പത് കോഓര്‍ഡിനേറ്റര്‍ ചാന്‍ടെല്‍ ക്ലിയറി പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button