റായ്പൂര്‍•കോൺഗ്രസ് ഛത്തീസ്ഗഡിളെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും മേയർ സ്ഥാനങ്ങൾ പിടിച്ചെടുത്തു.
10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗർ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 151 നഗര സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 21 നാണ് നടന്നത്. ജനുവരി 10 ന് നാണ് ഫലം പുറത്തുവന്നത്. 2834 വാർഡുകളിൽ 1283 എണ്ണം വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. 1131 വാർഡുകളിൽ ബിജെപി വജയിച്ചു.
പത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ജഗദൽപൂർ, ചിർമിരി, അംബികാപൂർ എന്നിവിടങ്ങളിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചു.
റായ്പൂർ, ബിലാസ്പൂർ, ദുർഗ്, രാജ്നന്ദ്ഗാവ്, റായ്ഗഡ്, ധംതാരി, കോർബ എന്നീ എഴിടങ്ങളില് കോൺഗ്രസിന് സ്വതന്ത്രരുടെ പിന്തുണയോടെ മേയര്‍ സ്ഥാനം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞ്.
ഈ ഒമ്പത് കോർപ്പറേഷനുകളിൽ ബി.ജെ.പിയേക്കാൾ കൂടുതൽ വാർഡുകൾ കോൺഗ്രസ് നേടിയിട്ടുണ്ട്. കോർബയിൽ മാത്രമാണ് ബി.ജെ.പിയ്ക്ക് മേൽക്കൈയുള്ളത്.
കോൺഗ്രസിന്റെ രാജ്കിഷോർ പ്രസാദിനെ വെള്ളിയാഴ്ച കോർബ മേയറായി തിരഞ്ഞെടുത്തു.
67 അംഗ സിവിക് ഹൗസില്‍ 31 വാർഡുകളിൽ ബി.ജെ.പി വിജയിച്ചപ്പോൾ 26 സീറ്റുകള്‍ ലഭിച്ച കോൺഗ്രസിന് ബിഎസ്പി, സിപിഐ (എം), ജെസിസി (ജെ), സ്വതന്ത്രർ എന്നീ എട്ട് കോർപ്പറേറ്റർമാരുടെ പിന്തുണ ലഭിച്ചു.
ബാക്കി ഒമ്പത് കോർപ്പറേഷനുകൾക്കുള്ള മേയർ വോട്ടെടുപ്പ് വിവിധ ദിവസങ്ങളിൽ നേരത്തെ നടന്നിരുന്നു.
2014 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും നാല് കോർപ്പറേഷനുകൾ വീതം മേയർ തസ്തികകൾ നേടിയിട്ടുണ്ട്. രണ്ടിടങ്ങളില്‍ സ്വതന്ത്രരും മേയര്‍ സ്ഥാനം നേടിയിരുന്നു.
Post Your Comments