കൊച്ചി : മരടിലെ രണ്ടാം ദൗത്യത്തിന്റെ ഭാഗമായി ഗോള്‍ഡന്‍ കായലോരം പൊളിക്കാനാണു സാങ്കേതികപരമായി കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയെന്ന് സബ് കലക്ടര്‍ സ്നേഹിൽ കുമാർ സിങ് . മരടിലെ രണ്ടാംഘട്ട ഫ്ലാറ്റ് പൊളിക്കലിനു പൂര്‍ണസജ്ജമാണ്, എന്നാൽ ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് അല്‍പം വെല്ലുവിളിയുള്ളതാണ്. മറ്റു കെട്ടിടങ്ങള്‍ പോലെ അല്ല. ആ ഫ്ലാറ്റ് വിഭജിച്ച ശേഷമാകും തകര്‍ക്കുകയെന്നും എറണാകുളം കലക്ടര്‍ എസ്. സുഹാസും അറിയിച്ചു.
മറ്റു ഫ്ലാറ്റുകളില്‍ നടത്തുന്ന ഇംപ്ലോഷന്‍ സാങ്കേതിക വിദ്യ ഇവിടെ പ്രയോഗിക്കില്ല, കെട്ടിടം രണ്ടായി പിളര്‍ത്തിയിട്ടാകും പൊളിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നതിനാല്‍ പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം നാല് വരെയാണു നിരോധനാജ്ഞ.
എച്ച്2ഒ ഫ്ലാറ്റും ആല്‍ഫാ സെറീന്‍ ഇരട്ട കെട്ടിടങ്ങളും, ജെയ്ൻ കോറൽ കോവും വിജയകരമായി തകര്‍ത്തിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ഗോള്‍ഡന്‍ കായലോരവും സ്ഫോടനത്തില്‍ തകര്‍ക്കും. അധികൃതർ തന്നെ ആശങ്കയുണ്ടെന്ന് അറിയിച്ചതോടെ ഗോൾഡൻ കായലോരം തകർക്കുന്നത് കാണാൻ ആകാംക്ഷയിലാണ് മരട് നിവാസികൾ.
Post Your Comments