KeralaLatest NewsNews

സെക്കന്‍ഡുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞ് ഹോളി ഫെയ്ത്ത്, വീഡിയോ

കൊച്ചി:തീരപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലം പൊത്തി.മൂന്നാം സൈറണ് പിന്നാലെ ബ്ലാസ്റ്റിങ്‌ഷെഡിലെ എക്സ്പ്ലോഡറിലെ സ്വിച്ച് അമര്‍ന്ന സെക്കന്‍ഡുകളില്‍ തന്നെ ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഭൂമിക്കടിയിലേക്ക് നിലംപൊത്തി.നേരത്തെ തീരുമാനിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്.

കൃത്യം 11 മണിക്ക് തന്നെ ഫ്‌ലാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്റര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. 11.06 ന് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയതിന് ശേഷം 11.09 ന് രണ്ടാമത്തെ സൈറണ്‍ മുഴക്കി. അതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. കൃത്യം 11.16 ന് മൂന്നാമത്തെ സൈറണില്‍ ഹോളി ഫെയ്ത്ത് തവിട് പൊടിയായി. ശക്തിയേറിയ സ്ഫോടനം പൂര്‍ത്തിയായപ്പേള്‍ അവശേഷിച്ചത് കോണ്‍ക്രീറ്റ് മാലിന്യക്കുമ്പാരം മാത്രം.

ഇന്ത്യയില്‍ ഇത് വരെ സ്‌ഫോടനത്തിലൂടെ പൊളിച്ച ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ പതിനൊന്ന് നിലയുള്ള ഫ്‌ലാറ്റ് സമുച്ചയാണ്. അത് കൊണ്ട് തന്നെ 19 നിലയുളള എച്ച് ടു ഓ ഹോളിഫെയ്ത്ത് പൊളിച്ചപ്പോള്‍ പിറന്നത് പുതിയ ഒരു ചരിത്രമാണ്.

ഒന്‍പതുമണിയോടെ തന്നെ പരിസരത്തെ മുഴവന്‍ ജനങ്ങളേയും മാറ്റിയിരുന്നു. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത്‌ നിന്നുപോലും നിര്‍മാണങ്ങള്‍ പൊളിക്കുന്നത് നേരിട്ട് കാണുന്നതിനായി നിരവധി പേര്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. നേവിസംഘം ഹെലിക്കോപ്റ്ററില്‍ അടക്കം നിരീക്ഷണം നടത്തി. തേവര-കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനവും ഏര്‍പ്പെടുത്തി.കായലിലൂടെ ബോട്ടടക്കം യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. കായലിന്റെ സുരക്ഷാചുമതലയടക്കം പൊലീസ് ഏറ്റെടുത്തു.പൊലീസ് വിവിധ ഇടങ്ങളില്‍ ശക്തമായ പരിശോധന തുടരുകയാണ്‌. അതേസമയം ഡ്രോണുകള്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് പൊലീസ് പറഞ്ഞു.

പതിമൂന്നു വര്‍ഷം ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങി നടത്തിയ വ്യവഹാരങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി കല്പിച്ച വിധിയാണ് ഇന്ന് നടപ്പിലായത്. നാനൂറോളം കുടുംബങ്ങള്‍ക്ക് തണലായിരുന്ന് മരടിലെ  കെട്ടിടങ്ങളാണ് തര്‍ന്നടിഞ്ഞത്.അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് സ്ഫോടനം നടന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി 60 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button