കൊച്ചി: തകര്‍ക്കപ്പെട്ട ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുയര്‍ന്ന പൊടിപടലങ്ങളുടെ അളവ് കണ്ടെത്താന്‍ പഠനം നടത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. പൊടിയുടെ ഏകദേശ അളവ് നിര്‍ണയിക്കാന്‍ വിശദമായ പഠനം നടത്തുമെന്നു ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എ. ബൈജു പറഞ്ഞു. സ്ഫോടനത്തെത്തുടര്‍ന്ന് കായലിലേക്ക് യാതൊരുവിധ അവശിഷ്ടങ്ങളും പുറന്തള്ളപ്പെട്ടിട്ടില്ലെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക കണ്ടെത്തല്‍.
കായലിലെ വെള്ളത്തിന്റെ സ്ഫോടനാനന്തര പരിശോധനയുടെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. പൊളിച്ചുനീക്കല്‍ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ മലിനീകരണ സാധ്യതകളില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പതിവ് പരിശോധന നിരീക്ഷണം തുടരുമെന്നും എം.എ. ബൈജു വ്യക്തമാക്കി. നിലവില്‍ സ്ഫോടന സമയത്തു പുറത്തുവന്നിട്ടുള്ളതു നേര്‍ത്ത പൊടിപടലങ്ങളാണ്. ജെയിന് കോറല്‍ കോവ് പൊളിച്ചപ്പോള്‍ 50 മീറ്റര്‍ ഉയരത്തിലാണു പൊടി ഉയര്‍ന്നത്.
Post Your Comments