ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജഗദീഷ് യാദവ് കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നു.
അടുത്ത മാസം അഞ്ചിനാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളും ജെഎന്‍യു വിഷയവുമെല്ലാം കത്തി നില്‍ക്കുന്നതിനിടയിലാണ് തലസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ചുവട് മാറ്റം. മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എഎപി എംഎല്‍എ സൂശില്‍ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് ജഗദീഷ് എഎപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പ്രകടന പത്രികസമിതിയിലും തിരഞ്ഞെടുപ്പ് സമിതിയിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു ജഗദീഷ്. കൂടാതെ ജഗദീഷ് റിത്താല നിയോജകമണ്ഡലത്തിൽ നിന്ന് 2015 ൽ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.ഭരണക്ഷിയായ എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മില്‍ ത്രികോണ മത്സരത്തിനായിരിക്കും ഡല്‍ഹിയില്‍ കളമൊരുങ്ങുന്നത്.
Post Your Comments