കൊച്ചി: കേരളം നിക്ഷേപകസൗഹൃദമല്ലെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള നിക്ഷേപക സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ ആശങ്ക കണക്കിലെടുത്താണ് വ്യാവസായിക സൗഹൃദാന്തരീഷം മെച്ചപ്പെടുത്താന്‍ നിയമനിര്‍മാണവും ചട്ടഭേദഗതികളും നിലവില്‍ വന്നത്. കേരളം നിക്ഷേപസൗഹൃദമല്ലെന്ന പ്രചാരണം ശരിയല്ല. ഈ സംഗമത്തിന്റെററ സന്ദേശം ലോകം മുഴുവന്‍ എത്തിക്കേണ്ടത് നിക്ഷേപകരാണെന്ന് അദ്ദേഹം പറയുകയുണ്ടായി.
നിക്ഷേപം നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെറ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ സമീപിക്കാം. വില്ലേജ് ഓഫിസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ സൗഹാര്‍ദപരമായ സമീപനമുണ്ടാകും. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിക്ഷേപകര്‍ക്ക് അനുകൂലമല്ലാത്ത സമീപനമുണ്ടാകുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments