Latest NewsKeralaNews

അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നുവരും; മുഖ്യമന്ത്രി

കൊച്ചി: ആ​ര്‍​എ​സ്‌എ​സി​ന്‍റെ മു​സ്ലിം വി​രോ​ധ​മാ​ണു രാ​ജ്യ​ത്തു ന​ട​പ്പി​ലാ​ക്കു​ന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പി​ണ​റാ​യി വിജയൻ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ മു​സ്ലിം സ​മൂ​ഹ​ത്തെ പ്ര​ത്യേ​ക​മാ​യി അ​ട​ര്‍​ത്തി​യെ​ടു​ക്കു​ക​യാ​ണു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചെ​യ്തത്. ഇ​ന്നു മു​സ്ലിം​ക​ള്‍​ക്കെ​തി​രെ​യാ​ണെ​ങ്കി​ല്‍ നാ​ളെ എ​ല്ലാ​വ​ര്‍​ക്കു​മെ​തി​രേ ആ​ര്‍​എ​സ്‌എ​സ് തി​രി​യും. ഇ​ത് ആ​ര്‍​എ​സ്‌എ​സ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടിയുടെ സ്റ്റാഫിന് പണി കിട്ടി; ശക്തമായ നടപടി സ്വീകരിച്ച് മുസ്ലിം ലീഗ്

രാ​ജ്യ​ത്ത് ഉ​യ​ര്‍​ന്നു​വ​ന്നി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ ത​ല്ലി​യൊ​തു​ക്കാ​നാ​ണു ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ​ന്ന പോ​ലെ യു​വ​ത​യു​ടെ ചെ​റു​ത്തുനിൽപ്പാണ് കാണാൻ കഴിയുന്നത്. അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നുവരും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യ സ​മ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button