കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളെ വിമര്‍ശിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ‘ജന്മഭൂമി’യിലെ ലേഖനം വിവാദത്തിലേക്ക്. ‘പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കാതെ അന്ധമായ ബി.ജെ.പി വിരോധം മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തമാക്കുമെന്ന് ഫാര്‍ വര്‍ഗീസ് ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ നേതൃത്വം ആരുടെയൊക്കൊയോ മുന്നില്‍ തങ്ങളുടെ ആര്‍ജ്ജവത്വവും അഭിമാനവും അടിയറവു വച്ചിട്ടില്ലെന്ന് തെളിയിക്കണം. ഇരുട്ടത്ത് കരിംപൂച്ചയെ തപ്പുന്ന രാഷ്ട്രീയ കലാപരിപാടി അവസാനിപ്പിക്കാം .
ഹിന്ദുത്വത്തെ എതിര്‍ക്കാനെന്ന പേരില്‍ ഇസ്ലാം വത്കരണത്തിന്റെ ഏജന്റുമാരായി മാറിയിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണം.’ എന്നിങ്ങനെ പോകുന്നു ‘പൗരത്വവും ദേശീയതയും ചില പശ്ചാത്തല ചിന്തകളും’ എന്ന ലേഖനത്തില്‍ ഫാ.വര്‍ഗീസിന്റെ വിമര്‍ശനം.സിറോ മലബാര്‍ മേജറും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദിനാള്‍ ആലഞ്ചേരി ബി.ജെ.പിയുടെ പൗരത്വബില്‍ ന്യായികരിച്ചുള്ള നോട്ടീസ് സ്വീകരിച്ചു ഉത്ഘാടനം ചെയ്തത് നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ആലഞ്ചേരി നിലപാട് വ്യക്തമാക്കാതെ ബി.ജെ.പിയുടെ പൗരത്വബില്‍ ന്യായികരിച്ചുള്ള ലഘുലേഖ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തത് മുഴുവന്‍ ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയാണെന്നും നേരത്തെ എ.എം.ടി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയുടെ മുഖപത്രത്തില്‍ കെ.സി.ബി.സി വക്താവായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പൗരത്വ ഭേദഗതിയെ അനുകൂലിച്ചു ലേഖനം എഴുതിയത്. കെസിബിസി സെക്രട്ടറിയുടെ ബി.ജെ.പി മുഖപത്രത്തിലെ ലേഖനം കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടാണോയെന്നു വ്യക്തമാക്കണമെന്നും എ.എം.ടി ആവശ്യപ്പെട്ടു.
ആഗോള പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ ഇവിടെ ശക്തിയാര്‍ജ്ജിക്കുന്നു. അത് മൂടിവച്ച് പ്രവര്‍ത്തിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം കണ്ണുവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചുമതലയായി അവര്‍ സ്വയം ഏറ്റെടുത്തതാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പി രാഷ്ട്രീയത്തെ പൊതുവില്‍ ന്യൂനപക്ഷ വിരുദ്ധമാക്കുന്നത് എന്നതു മറക്കരുതെന്നും ഫാ.വര്‍ഗീസ് ലേഖനത്തില്‍ പറയുന്നു.ബി.ജെ.പി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിഹാരമുണ്ട് എന്നു രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ശ്രമിക്കേണ്ടത്.
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം , അന്വേഷണം വിതുരയിലേക്കും
അതിന് ആലോചനയും ഭാവനയും ഇച്ഛാശക്തിയുമുണ്ടാകണം. ഫലരഹിതവും വിപരീതഫലം ഉണ്ടാക്കുന്നതുമായ വിവാദങ്ങളും കലാപങ്ങളുമല്ല, ജനങ്ങളുടെയും രാജ്യത്തിന്റെയും യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ് രാഷ്ട്രീയ വിഷയമാക്കേണ്ടത്. ഇപ്പോള്‍ രാജ്യത്തുനടക്കുന്ന അക്രമാസക്തമായ കലാപ കോലാഹലങ്ങള്‍കൊണ്ട് വിപരീത ഫലങ്ങളെ ഉണ്ടാവുകയുള്ളൂവെന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു.
എന്നാല്‍, കെ.സി.ബി.സി വക്താവായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് ബി.ജെ.പി മുഖപത്രത്തില്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചു എഴുതിയ ലേഖനം കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടാണോയെന്ന് കെ.സി.ബി.സി വ്യക്തമാക്കണമെന്ന് സഭാ സുതാര്യ സമിതി(എ.എം.ടി) ആവശ്യപ്പെട്ടു. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments