Latest NewsKeralaNews

ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ട്; തിരിച്ചടിച്ച് സെന്‍കുമാര്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് കിടിലന്‍ മറുപടിയുമായി സെന്‍കുമാര്‍. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ തെറ്റാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കാണ് സെന്‍കുമാര്‍ തിരിച്ചടിച്ചിരിക്കുന്നത്. ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന പരിപാടിയിലാണ് സെന്‍കുമാര്‍ ചെന്നിത്തലയ്ക്ക് മറുപടി നല്‍കിയത്.

തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങള്‍ വ്യക്തമായി പഠിക്കട്ടെ. താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൂടാതെ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ല എന്നും സെന്‍കുമാര്‍ പറഞ്ഞു. പിന്നെ താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപ്പികള്‍ക്കും മാത്രമാണ്.ആവശ്യത്തിനനുസരിച്ച് താന്‍ ഇനിയും പറയുമെന്നും ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button