
മാഡ്രിഡ്: ബഹുനില കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തിറങ്ങിയ പിഞ്ച് കുഞ്ഞ് ഷെയ്ഡിലൂടെ ഓടിക്കളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് ബഹുനില ഫ്ളാറ്റിന്റെ നാലാം നിലയിലെ ജനാലവഴി കെട്ടിടത്തിന്റെ ഷെയ്ഡില് ഇറങ്ങിയത്. ഒരടിപോലും വീതിയില്ലാത്ത ഷെയ്ഡിലൂടെ ഓടിയാണ് കുട്ടി ബാൽക്കണിയിലേക്ക് പോകാൻ ശ്രമിക്കുന്നത്. ഉടനെ തിരിച്ചോടി ജനാലവഴി മുറിക്കുള്ളിലേക്ക് പ്രവേശിക്കാനും ശ്രമിക്കുന്നുണ്ട്. സംഭവം കണ്ട വിനോദ സഞ്ചാരികളില്‍ ഒരാള്‍ വേഗം ഓടി സുരക്ഷാ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഫ്ളാറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Read also: വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍: മൂന്ന് പേര് അറസ്റ്റില്‍
https://youtu.be/pjxdayV8wqI
Post Your Comments