കോയമ്പത്തൂര്‍•ജോലിസ്ഥലത്തെ മുറിയില്‍ പെട്രോള്‍ ബങ്കിലെ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സായിബാബ കോളനിയിലെ കൃഷ്ണപ്പൻ നഗറിലാണ് സംഭവം. പെട്രോൾ ബങ്കിലെ ജോലിക്കാരായ മണികണ്ഠന്‍, സുബാഷ്, പ്രാദേശിക പത്രപ്രവർത്തകനായ മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പോലീസ് പറഞ്ഞു.
നാലുമാസം മുന്‍പ് പെട്രോൾ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമിൽ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുബാഷ് വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മണികണ്ഠന്റെ ഭാര്യ മൊബൈൽ പരിശോധിക്കുമ്പോള്‍ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ഫോൺ തകർക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, പരാതി നൽകാൻ ഇരകളാരും മുന്നോട്ട് വരാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനിടെ, വീഡിയോ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. ഇതേത്തുടർന്ന് ഇരകളിൽ രണ്ടുപേർ ബുധനാഴ്ച സായിബാബ കോളനി പോലീസിൽ പരാതി നൽകി. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മൊബൈൽ ഫോണിൽ നിന്ന് വീഡിയോ വീണ്ടെടുത്ത സുബാഷ് മണികണ്ഠനുമായി പങ്കുവെച്ചതായും മാരുതാചലത്തിന് കൈമാറിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. മാരുതാചലമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണികണ്ഠനെ മർദ്ദിച്ചതിന് പെട്രോൾ ബങ്കിലെ ശങ്കർഗനേഷ്, കവിദാസൻ, സരവനൻ എന്നീ മൂന്ന് ജീവനക്കാർക്കെതിരെ സരവൻമാപട്ടി പോലീസ് കേസെടുത്തു. ബങ്കിൽ നിന്ന് പെട്രോൾ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മൂവരും ഇയാളെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments