തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനവകുപ്പ് മന്ത്രി തോമസ് ഐസക് രംഗത്ത്. കേന്ദ്രസർക്കാർ നയം രാഷ്ട്രീയപ്രേരിതമാണെന്നും സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് വായ്പയായി കിട്ടേണ്ടത് 10233 കോടി രൂപയാണ്. എന്നാൽ, 1900 കോടി രൂപ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തിന് കിട്ടേണ്ട ഗ്രാന്റുകൾ വെട്ടിക്കുറച്ചു. 2019 ലെ പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കേരളത്തെ മാറ്റി നിർത്തുകയാണെന്നും മന്ത്രി ആരോപിച്ചു.
പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുത് എന്നൊരു വാശി ബിജെപിയ്ക്കുണ്ടെന്ന് മന്ത്രി തോമസ് ഐസക് മുൻപ് പറഞ്ഞിരുന്നു. ഈ വിവേചനം 2018ലും കണ്ടതാണ്. അന്ന്, കേരളത്തിന് ഒരു സഹായവും നൽകരുതെന്ന് ബിജെപി പ്രത്യക്ഷത്തിൽത്തന്നെ വലിയ പ്രചാരണം സംഘടിപ്പിച്ചിരുന്നു. സഹായം തേടി പ്രവാസികളെ സമീപിക്കാൻ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശ സന്ദർശനം തടഞ്ഞ തീരുമാനവും അതിന്റെ തുടർച്ചയായിരുന്നു എന്നും തോമസ് ഐസക് ആരോപിച്ചു.
Post Your Comments