
രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഉമാ ഭാരതി. ‘രാഹുൽ ജിന്നയും, പ്രിയങ്ക ജിന്നയും’ പൗരത്വ നിയമത്തിന്‍റെ പേര് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീംങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്നാണ് ഉമാ ഭാരതി പറഞ്ഞത്. ജിന്ന മരിച്ച് പോയി, എന്നാൽ രാഹുൽ ജിന്നയും, പ്രിയങ്ക ജിന്നയും ഇന്ത്യയിലെ മുസ്ലീംങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കുകയാണ്. പൗരത്വ നിയമത്തിന്‍റെ പേര് പറഞ്ഞാണ് ഇരുവരും മുസ്ലീം ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നത്. നമ്മൾ ആരെങ്കിലും സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയിൽ മുസ്സോളിനിയുടെ സൈന്യത്തിൽ അംഗമായിരുന്നുവെന്ന് പറയുന്നുണ്ടോ എന്നും ഉമ ഭാരതി ചോദിച്ചു. സോണിയ ഗാന്ധി നമ്മുടെ മരുമകളാണ്, ഇന്ത്യയിലാണ് അവർ കല്യാണം കഴിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ സോണിയയെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ബഹുമാനിക്കുന്നുവെന്നും ഉമാ ഭാരതി പറഞ്ഞു.
Post Your Comments