കുവൈറ്റ് സിറ്റി : യുഎസ് -ഇറാന്‍ സംഘര്‍ഷം മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുവൈറ്റ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന്‍ മിസൈല്‍ വര്‍ഷിച്ച പശ്ചാത്തലത്തിലാണ് കുവൈറ്റ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നതിനൊപ്പം അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കവും കുവൈറ്റ്് ആരംഭിച്ചിട്ടുണ്ട്.
Read Also : ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം
ഇനിയൊരു യുദ്ധത്തിന് മേഖലക്ക് കെല്‍പില്ലെന്നും എല്ലാവരും സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നുമാണ് അന്താരാഷ്ട്ര സമൂഹത്തിനൊപ്പം കുവൈറ്റും ആവശ്യപ്പെടുന്നത്. ഇറാനിലെ ഖുദ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ കുവൈത്തിലെ സൈനിക ക്യാമ്പാണ് അമേരിക്ക ഉപയോഗിച്ചതെന്ന വാര്‍ത്ത പ്രചരിച്ച ഘട്ടത്തില്‍ തന്നെ ഇത് നിഷേധിച്ച് കുവൈറ്റ് രംഗത്തെത്തയിരുന്നു.
ഇറാന്‍ സ്ഥാനപതിയുമായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തുകയും ചെയ്തു. ഇറാനില്‍ നിന്ന് പ്രത്യക്ഷ ഭീഷണി ഇപ്പോഴില്ലെങ്കിലും യുദ്ധം ഉണ്ടായാലുള്ള സ്ഥിതി കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ കുവൈറ്റ് ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ ഇറാന്‍ ലക്ഷ്യമിടുമോ എന്ന ആശങ്കയാണ് നേരിയ തോതിലെങ്കിലും പങ്കുവെക്കപ്പെടുന്നത്. കര, വ്യോമ, കടല്‍ നിരീക്ഷണം ശക്തമാക്കിയതോടൊപ്പം സൈനികര്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Post Your Comments