Latest NewsNewsInternational

ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഉടനടി ശക്തമായ തിരിച്ചടിക്കില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ നല്‍കിയിരിയ്ക്കുന്നത്. ഇറാന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉടനടി നേരിട്ടുള്ള യുദ്ധം ഒഴിവാകുന്ന തരത്തിലുള്ള പ്രസ്താവന ട്രംപ് നടത്തിയത്.

Read Also : ഇറാൻ അമേരിക്ക സംഘർഷം: ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി യുഎഇ

അമേരിക്കന്‍ സേന എന്തിനും സജ്ജമാണെന്നും എന്നാല്‍ ഇറാന്‍ ‘പിന്‍വാങ്ങുകയാണ്’എന്നാണ് നിലവില്‍ മനസിലാകുന്നത് എന്നും ട്രംപ് പറഞ്ഞു. ഇറാക്കില്‍ യു.എസ്. സൈനികതാവളങ്ങളിലേക്ക്് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കോ ഇറാഖി സൈനികര്‍ക്കോ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല എന്നും നാശനഷ്ടങ്ങള്‍ ചെറിയതോതിലാണെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരേ തിരിച്ചടിക്കുള്ള മാര്‍ഗങ്ങള്‍ അമേരിക്ക പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തിനു മറുപടിയായി കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും. ഇറാന്‍ സ്വഭാവം മാറ്റിയാലേ ഈ ഉപരോധങ്ങള്‍ പിന്‍വലിക്കൂ.

2013ല്‍ ഇറാനുമായിട്ടുണ്ടാക്കിയ ആണവകരാര്‍ അങ്ങേയറ്റം പിഴവു നിറഞ്ഞതാണെന്നും അതില്‍നിന്നു പിന്മാറണമെന്നും കരാറിലെ സഖ്യകക്ഷികളായ ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്ക കരാറില്‍നിന്ന് കഴിഞ്ഞവര്‍ഷം ഏകപക്ഷീയമായി പിന്മാറിയിരുന്നു. ലോകസമാധാനത്തിനുതകുന്ന കരാറിന് ഇറാനെ പ്രേരിപ്പിക്കുകയാണു ലോകശക്തികള്‍ ചെയ്യേണ്ടതെന്നും ട്രംപ് പറഞ്ഞു.

ബാഗ്ദാദില്‍ യു.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ കാസിം സുലൈമാനി ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണ്. ഗള്‍ഫ് മേഖലയില്‍ ആഭ്യന്തരകലാപങ്ങള്‍ കത്തിച്ചത് സുലൈമാനിയാണ്. ആയിരക്കണക്കിന് യു.എസ്. സൈനികരെ സുലൈമാനി കൊലപ്പെടുത്തിയെന്നും സുലൈമാനിയെ നേരത്തേ തന്നെ ഇല്ലാതാക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button